സിനിമയ്ക്കെതിരെ പ്രതിഷേധം കനത്തതോടെയാണ് അധികൃതരുടെ നീക്കം. അതേസമയം, നിർമാതാക്കൾ തന്നെയാണ് സിനിമയിൽ മാറ്റം ആവശ്യപ്പെട്ടതെന്നാണ് വിവരം.......
നടൻ മോഹൻലാലിനൊപ്പം ശബരിമലയിൽ ദർശനം നടത്തിയ പൊലീസുകാരനെ സ്ഥലം മാറ്റിയതിന് പിന്നാലെ കാരണംകാണിക്കൽ നോട്ടീസും നൽകി. തിരുവല്ല എസ്എച്ച്ഒ ആയിരുന്ന ബി.സുനിൽ കൃഷ്ണനോടാണ് തിരുവല്ല ഡിവൈഎസ്പി വിശദീകരണം തേടിയത്. ......
തൃശ്ശൂർ : തൃശ്ശൂർ എ എസ് ജി വാസൻ ഐ ഹോസ്പിറ്റൽസ് വെൽവിഷേഴ്സ് മീറ്റ് സംഘടിപ്പിച്ചു. തൃശ്ശൂർ എംഎൽഎ പി ബാലചന്ദ്രൻ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു.......
കൊച്ചി: രാജ്യത്തെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ ടിഎംടി ബാറുകള്‍ അവതരിപ്പിച്ച് എആര്‍എസ് സ്റ്റീല്‍. ഒഡീഷയിലെ ഭുവനേശ്വറില്‍ എപിക് ഗ്രൂപ്പിന്റെ അത്യാധുനിക ഉല്‍പ്പാദന സൗകര്യം ഒരുക്കുന്നതിനായി ആദ്യത്തെ ഗ്രീന്‍ ടിഎംടി ബാര്‍ ട്രൈമെട്രോ ഗ്രൂപ്പിന് വിജയകരമായി കൈമാറി.ഇന്ത്യയുടെ നിര്‍മ്മാണ മേഖലയിലെ ഒരു പ്രധാന നാഴികക്കല്ലാണിത്. ......
എറണാകുളം : മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി നടത്തപ്പെടുന്ന വൃത്തി 2025 ദി ക്ലീൻ - കേരളാ കോൺക്ലേവിനോടനുബന്ധിച്ച് ശുചിത്വ മിഷൻ്റെ ആഭിമുഖ്യത്തിൽ മാധ്യമ ശിൽപശാല സംഘടിപ്പിച്ചു. ശിൽപശാല മാലിന്യമുക്ത നവകേരളം കോ.കോർഡിനേറ്റർ കെ.കെ രവി ഉദ്ഘാടനം ചെയ്തു. ......
തിരുവനന്തപുരം: ഫലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന കൂട്ടക്കുരുതി, വഖ്ഫ് സ്വത്തുക്കള്‍ തട്ടിയെടുക്കാനുള്ള കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ ഗൂഢശ്രമം, പ്രതിപക്ഷ നേതാക്കളെയും വിമര്‍ശകരെയും കൈയാമം വെക്കാനുള്ള രാഷ്ട്രീയ ഉപകരണമായി ഇഡിയെ ഉപയോഗപ്പെടുത്തുന്നത് തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് ഈദ് ദിനത്തില്‍ കാംപയിന് നടത്തുമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അന്‍സാരി ഏനാത്ത്. പാര്‍ട്ടി ദേശീയ സെക്രട്ടറിയേറ്റ് തീരുമാനപ്രകാരമാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ......
തിരുവനന്തപുരം : സംസ്ഥാനത്തെ സ്വകാര്യമേഖലയിലെ മികച്ച സ്ഥാപനത്തിനുള്ള മുഖ്യമന്ത്രിയുടെ എക്സലന്‍സ് അവാര്‍ഡ് കരസ്ഥമാക്കി തിരുവനന്തപുരം കിംസ്ഹെല്‍ത്ത്. 2024 വര്‍ഷത്തെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യമേഖലയിലെ മികച്ച തൊഴിലിടമായി കിംസ്ഹെല്‍ത്തിനെ തിരഞ്ഞെടുത്തത്. ......
സര്‍ക്കാരിന്റെ പിടുപ്പുകേടും അമിത രാഷ്ട്രീയവത്ക്കരണവും ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ത്ത് തരിപ്പണമാക്കിയതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കേരള സര്‍വകലാശാലയില്‍ എം ബി എ ഉത്തരക്കലാസ് നഷ്ടമായി വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായ സംഭവം. ഇത് കേരളത്തിന് അപമാനമാണ്. സംസ്ഥാനത്തെ ഒരു സര്‍വകലാശാലകളിലും ചോദിക്കാനും പറയാനും ആരും ഇല്ലാത്ത സ്ഥിതിയാണ്.
മൂല്യനിര്‍ണയത്തിന് അധ്യാപകന്റെ പക്കല്‍ കൊടുത്തയച്ച 2022-2024 ബാച്ചിലെ 71 വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകളാണ് നഷ്ടമായത്. ......
കൊച്ചി: ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് കോളോപ്രൊക്ടോളജിയുടെ പത്താമത് ശസ്ത്രക്രിയാവിദഗ്ധരുടെ അന്തര്‍ദേശിയ സമ്മേളനം 'വേള്‍ഡ്കോണ്‍ 2025' ഏപ്രില്‍ മൂന്ന് മുതല്‍ ആറു വരെ കൊച്ചി ഗോകുലം കണ്വെന്ഷന് സെന്ററില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വിപിഎസ് ലേക്ഷോര് ഹോസ്പിറ്റല്‍ മിനിമലി ഇന്‍വേസീവ് സര്‍ജറി വിഭാഗം, കീഹോള്‍ ക്ലിനിക്, വെര്വന്ഡന് ഇന്‍സ്റ്റിറ്റ്യൂട്ട്, അസോസിയേഷന് ഓഫ് സര്‍ജന്‍സ് ഓഫ് ഇന്ത്യയുടെ കേരള ഘടകം എന്നിവ സംയുക്തമായാണ് നാലു ദിന സമ്മേളനം സംഘടിപ്പിക്കുന്നത്. ......
തൃശൂരിൽ മലദ്വാരത്തിൽ എം.ഡി.എം.എ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. അമ്മാടം കോടന്നൂർ സ്വദേശി ചക്കാലക്കൽ കൈലാസ് (24) ആണ് പിടിയിലായത്.......